പൊലീസിനും രക്ഷയില്ല ! ലഫരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാര്‍ ആശുപത്രിയില്‍; പ്രതികളെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കൊല്ലത്ത്‌

ലഫരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാര്‍ ആശുപത്രിയില്‍. ഞായറാഴ്ച വൈകിട്ട്  ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംഗ്ഷനിലാണ് സംഭവം

New Update
kundara attack police

കൊല്ലം: ലഫരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാര്‍ ആശുപത്രിയില്‍. ഞായറാഴ്ച വൈകിട്ട്  ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംഗ്ഷനിലാണ് സംഭവം നടന്നത്. കുണ്ടറ എസ്ഐ എസ്.സുജിത്, എഎസ്ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. 

Advertisment

നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിപ്പോഴാണ് ലഫരി മാഫിയയുടെ ആക്രമണം. 4 പ്രതികളെ സാഹസികമായാണു പൊലീസ്‌ പിടികൂടിയത്. പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31),  കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരെയാണ്‌ സംഭവ സ്ഥലത്തുനിന്ന് അറസ്റ്റു ചെയ്തത്.

Advertisment