കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകനെ അക്രമിച്ചയാള്‍ പിടിയില്‍; തമിഴ്‌നാട് സ്വദേശിയായ പ്രതി പൊലീസിനോട് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

 ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. 

New Update
56665666

കോഴിക്കോട്: എന്‍ഐടി ക്യാമ്പസില്‍ അധ്യാപകരെ കുത്തിയ കേസില്‍ പിടിയിലായ പ്രതി പൊലീസിനോട് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. വ്യക്തമായ മറുപടിയല്ല ഇയാള്‍ നല്‍കുന്നത്. ഇരുവരും ഡൽഹി ഐഐടിയിൽ സഹപാഠികൾ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. 

Advertisment

എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനെ കുത്തിയ സംഭവത്തില്‍ തമിഴ്‌നാട് സേലം സ്വദേശിയായ വിനോദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
 വിനോദ് കുമാര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ല. 

 ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. 

Advertisment