കൊച്ചി : കേരളത്തിൽ മയക്കുമരുന്ന് ദുരന്തങ്ങൾ നിരന്തരമായി ഉണ്ടാകുമ്പോൾ, അതിനെതിരെ മുന്നറിയിപ്പ് നൽകിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ജൂസിലും പാനീയങ്ങളിലും എം ഡി എം എ ഉൾപ്പെടെ രാസലഹരികൾ നൽകി പെൺകുട്ടികളെയും യുവജനങ്ങളെയും അടിമകളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ തുറന്നുപറച്ചിൽ ഷഹബാസ് എന്ന വ്യക്തി വെളിപ്പെടുത്തിയത് ഒരു ഉദാഹരണം മാത്രമാണ്. ലൈംഗിക അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വരെ നിരന്തരം നടക്കുന്നു. കുടുംബങ്ങളെയും നാടിനെയും നശിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കുന്ന ഗൂഢശക്തികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണം.
പ്രണയക്കെണികളിൽപെടുത്തിയുള്ള ലവ് ജിഹാദിന്റെയും നാർക്കോട്ടിക് ജിഹാദിന്റെയും ദുരന്തങ്ങൾ തന്റെ അജഗണങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് നൂറു ശതമാനവും ശരിയായിരുന്നുവെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ശക്തമായ പ്രവാചക ധീരതയാണ് മാർ കല്ലറങ്ങാട്ട് പ്രാഘോഷിച്ചത്.അദ്ദേഹത്തെ ആക്ഷേപിച്ചവരും,അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിരന്തരം പ്രക്ഷോഭം നടത്തിയവരുമായ രാഷ്ട്രീയ, സമുദായ നേതാക്കൾ പൊതു സമൂഹത്തോട് മറുപടി പറയണം.
വോട്ട് ബാങ്ക് പ്രീണനം നടത്തുന്നവർ കൃത്യമായ നടപടികൾ എടുത്തിരുന്നെങ്കിൽ ഇന്ന് ഇത്രയും ദുരന്തങ്ങൾ ഉണ്ടാകില്ലായിരുന്നു.വിദ്യാർത്ഥികളെയും യുവജനങ്ങളെയും ചതിക്കുഴിയിൽപെടുത്തി ലഹരി വിൽപ്പനക്ക് ഉപയോഗിക്കുന്നവർക്ക് പിന്നിൽ വൻ മാഫിയകളാണ്. ഇവർക്ക് രാഷ്ട്രീയമായ സഹായം കിട്ടുന്നു എന്നതാണ് വ്യാപനത്തിന് കാരണം.പ്രീണനങ്ങൾക്ക് അപ്പുറം,തെറ്റിനെ തെറ്റായും ശരിയെ ശരിയായും അംഗീകരിക്കുന്ന സമീപനം പൊതു പ്രവർത്തകരിൽ നിന്ന് ഉണ്ടാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ ആദ്യക്ഷതയിൽ ചേർന്ന നേതൃ സമ്മേളനത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ,പ്രൊഫ കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ, ബെന്നി ആന്റണി,ഡോ കെ പി സാജു, ജോമി കൊച്ചുപറമ്പിൽ, തോമസ് ആന്റണി, അഡ്വ മനു വരാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.