അട്ടപ്പാടിയില്‍ വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച പ്രതികളെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടി

ഷിബുവിനെ പിടികൂടി വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സാരമായി പരുക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
attappadi

പാലക്കാട്:  അട്ടപ്പാടിയില്‍ വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ് ആദിവാസിയുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച പ്രതികളെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. 19 കാരനായ ഷിബുവിനാണ് ക്രൂര മര്‍ദനമേറ്റത്.  ഞായാറാഴ്ചയാണ് ഷിബുവിനെ ഒരുസംഘമാളുകള്‍ മര്‍ദിച്ചത്. 

Advertisment

ഷിബുവിനെ പിടികൂടി വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സാരമായി പരുക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചത്. 

Advertisment