/sathyam/media/media_files/2025/05/27/xzzUCWUrLhFzDbkBh0MG.jpg)
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി സി​ജു വേ​ണു (19) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ക​ഴി​ഞ്ഞ 24ന് ​വാ​ഹ​നം ത​ക​ർ​ത്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ സി​ജു​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/post_attachments/samakalikamalayalam/2025-05-27/6n9mb9w4/tribal-youth-327173.jpg?w=480&auto=format%2Ccompress&fit=max)
യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ യു​വാ​വി​ന് ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
എ​ന്നാ​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ സി​ജു ത​ന്‍റെ വാ​ഹ​നം ത​ക​ർ​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് ഷോ​ള​യൂ​ർ സ്വ​ദേ​ശി ജോ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
/sathyam/media/post_attachments/NewsImages/palakkad28-5-25-563158.webp)
വാ​ഹ​ന ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ അ​ഗ​ളി പോ​ലീ​സ് സി​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​ജു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.
യു​വാ​വ് മ​ദ്യ​പി​ച്ച് വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രോ​ട് ത​ര്‍​ക്കി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us