/sathyam/media/media_files/2025/10/23/1000312494-2025-10-23-20-08-10.jpg)
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി ജോബിന്‍ ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചു.
കൊല്ലപ്പെട്ട കോഴിക്കോട് വടകര സ്വദേശി ആസ്മിനയും ജോബിന്‍ ജോര്‍ജും സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കൊലപാതക ശേഷം മംഗലാപുരത്തേക്ക് പോവുകയായിരുന്നു ജോബിന്‍ ജോര്‍ജിനെ ഇന്നലെ രാത്രിയിലാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും.
അഞ്ചുദിവസം മുന്‍പാണ് ജോബിന്‍ ജോര്‍ജ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോബിന്‍ ജോര്‍ജിനെ തിരക്കിയാണ് കൊല്ലപ്പെട്ട അസ്മിന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് എത്തിയതെന്നാണ് വിവരം.
ആറ്റിങ്ങല്‍ മൂന്നുമുക്കിലുള്ള ഗ്രീന്‍ ലൈന്‍ ലോഡ്ജിലായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തിയാണ് യുവതിയെ കൊലപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us