Advertisment

ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു

രാവിലെ  07:20 നാണ് നാഗര്‍കോവിലേയ്ക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് ബസ് തിരികെ നാഗര്‍കോവില്‍ നിന്ന് ആറ്റിങ്ങലേയ്ക്ക് സര്‍വ്വീസ് നടത്തും

New Update
ksrtc bujidt tourism kanhangad

തിരുവനന്തപുരം: ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു. നാഗര്‍കോവില്‍, തെങ്കാശി സര്‍വീസുകളടക്കമുള്ള പുതിയ സര്‍വീസുകള്‍ ഇന്ന് രാവിലെ എംഎല്‍എ ഒ എസ് അംബിക  ഉദ്ഘാടനം ചെയ്തു.

Advertisment


 രാവിലെ  07:20 നാണ് നാഗര്‍കോവിലേയ്ക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് ബസ് തിരികെ നാഗര്‍കോവില്‍ നിന്ന് ആറ്റിങ്ങലേയ്ക്ക് സര്‍വ്വീസ് നടത്തും. 



കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര,കളിയിക്കാവിള വഴിയാണ് സര്‍വീസ് നടത്തുക. രാവിലെ ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകളില്‍ സീറ്റ് ലഭിക്കാതെ പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനും ഇതാടെ പരിഹാരമാകും. 



തെങ്കാശിയിലേയ്ക്ക് രാവിലെ 05:20 നും ഉച്ചയ്ക്ക് 2.30 നും സര്‍വ്വീസ് ഉണ്ടാകും. തെങ്കാശിയില്‍ നിന്നും രാവിലെ 09:45നും വൈകിട്ട് 6:30നും സര്‍വ്വീസ് ഉണ്ടാകും. 


കിളിമാനൂര്‍, നിലമേല്‍, മടത്തറ, കുളത്തൂര്‍പ്പുഴ, തെന്മല, ആര്യങ്കാവ് വഴിയാണ് ബസ് കടന്നുപോകുന്നതെന്നതിനാല്‍  മേഖലയിലേയ്ക്കുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. 


 ഇതോടൊപ്പം ആറ്റിങ്ങല്‍ എംഎല്‍എ പാലം, മണമ്പൂര്‍ , നെല്ലിക്കോട് വഴിയുള്ള ഓര്‍ഡിനറി സര്‍വീസും ആറ്റിങ്ങല്‍, പട്ടള, വഞ്ചിയൂര്‍, കരവാരം വഴിയുള്ള കല്ലമ്പലം സര്‍വീസും ഉദ്ഘാടനം ചെയ്തു.


 

Advertisment