ആറ്റിങ്ങൽ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം ; കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച സീറ്റിൽ ബി ജെ പി രണ്ടാമതെത്തി. കോൺഗ്രസ് മണ്ഡലത്തെ ഗൗരവമായി കണ്ടില്ലെങ്കിൽ ബി ജെ പി യുടെ വളർച്ചയുടെ വേഗം കൂടുമെന്ന് യുവനേതാക്കൾ

കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നു

New Update
congress

തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ ഇടത് കോട്ടയായി കണക്കാക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ.

Advertisment

സംവരണ മണ്ഡലമായ ഇവിടെ ഇക്കുറി കാര്യമായ മത്സരത്തിനായി യുഡിഎഫ് തയ്യാറാകണമെന്ന ആവശ്യമാണ് കോൺഗ്രസിൽ നിന്നും ഉയരുന്നത്. 

കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക  കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നു.

നിലവിലെ എം.എൽ എ ഒ.എസ് അംബികയോ മുൻ എം.എൽ.എ ബി സത്യനോ വർക്കല മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ബിജുവോ ഇടത് മുന്നണിക്കായി രംഗത്ത് ഇറങ്ങിയേക്കും. 

എന്നാൽ ഇക്കുറി മണ്ഡലം പിടിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കൾ മുൻ എം.പി രമ്യാഹരിദാസിൻ്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടേയും പേരാണ് മുന്നോട്ട് വെയ്ക്കുന്നത്. 

എന്നാൽ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ കഴിഞ്ഞാൽ മാത്രമേ ആറ്റിങ്ങലിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് ഡിസിസി

Advertisment