തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഫെബ്രുവരി 25ന് ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളത്തു നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷൽ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.
എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യല്‍ മെമു ട്രെയിൻ ഞായറാഴ്ച പുലർച്ചെ 1.45ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് രാവിലെ ആറരയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തും. സ്‌പെഷ്യല്‍ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്കായിരിക്കും. എറണാകുളത്ത് രാത്രി 8.15ന് എത്തിച്ചേരും. വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.