ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ലെ​ന്ന്  മേയർക്ക് ഉറപ്പുനൽകി  ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ട​യി​ൽ ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ത്തും കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​ന് പി​ന്നി​ൽ ബോ​ധ​പൂ​ർ​വ്വ​മാ​യ വീ​ഴ്ച ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു

New Update
roshi augustin

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ലെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പ്ര​ശ്നം രൂ​പ​പ്പെ​ട്ട​ത് മു​ത​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ കൂ​ടി അ​ഭി​പ്രാ​യം തേ​ടി വാ​ട്ട​ർ അ​തോ​റി​റ്റി എം​ഡി, ജോ​യി​ന്‍റ് എം​ഡി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി നി​ര​വ​ധി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്തു​വെ​ന്നും കോ​ർ​പ​റേ​ഷ​നും വാ​ട്ട​ർ അ​തോ​റി​റ്റി​യും സ​ഹ​ക​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും റോ​ഷി പ​റ​ഞ്ഞു.

Advertisment

നേ​ര​ത്തെ, ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ഈ ​വ​ർ​ഷം ചി​ല വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് മേ​യ​ർ വി.​വി രാ​ജേ​ഷ് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഓ​രോ മേ​ഖ​ല​യി​ലേ​ക്കു​മു​ള്ള വാ​ൽ​വു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ ആ​സൂ​ത്രി​ത ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യാ​ണ് മേ​യ​ർ ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ട​യി​ൽ ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ത്തും കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​ന് പി​ന്നി​ൽ ബോ​ധ​പൂ​ർ​വ്വ​മാ​യ വീ​ഴ്ച ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ന​ട​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​വും ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ന​ട​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​വും താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് മ​ന​സി​ലാ​കു​മെ​ന്നും മേ​യ​ർ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു.

Advertisment