ആറ്റുകാൽ പൊങ്കാലക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം

New Update
ponkala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. 

Advertisment

പൊങ്കാലയുടെ ഭാഗമായി നഗരത്തിലെത്തുന്നവർക്ക് മസ്ജിദുകളിലും സമീപത്തെ വീടുകളിലും കുടിവെള്ളം ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആവിഷ്കാരത്തിനുള്ള സമയമാണെന്നും, മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകകൾ ഉയർത്തിപ്പിടിച്ച് ഭക്തരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ഇമാം ഓർമ്മിപ്പിച്ചു.

Advertisment