ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കി​ടെ മോ​ഷ​ണ ശ്ര​മം; നാ​ല് പേ​ർ പി​ടി​യി​ൽ

New Update
moshanam

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Advertisment

പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഭാ​രം വാ​ങ്ങാ​നു​ള്ള ക്യൂ​വി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഉ​ട​ൻ‌​ത​ന്നെ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ സം​ഘ​മാ​യി എ​ത്തി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യി. പി​ന്നാ​ലെ​യാ​ണ് മ​റ്റ് മൂ​ന്ന് പേ​രെ​യും പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പ്ര​തി​ക​ൾ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് മൊ​ഴി ന​ൽ​കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment