തിരുവനന്തപുരം: നഗര വികസനത്തില്‍ എന്നും ഒന്നാമതാണ് തിരുവനന്തപുരം നഗരസഭ. ആറ്റുകാല്‍ പൊങ്കാല മഹോത്സവമായതോടെ ക്ഷേത്ര പരിസരത്തെ റോഡുകളും നഗരസഭ നവീകരിച്ചു കഴിഞ്ഞു. ഇട റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളുടെയും പണി പൂര്‍ത്തിയായി.
ആയിരണിമുട്ടം, കിള്ളിപ്പാലം തുടങ്ങി ക്ഷേത്രപരിസരത്തുള്ള എല്ലാ ഇട റോഡുകളുടെയും പണി പൂര്‍ത്തിയാക്കിയതോടെ, നഗര വികസനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് തിരുവനന്തപുരം നഗരസഭയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരത്തില്‍ എന്ത് ആഘോഷപരിപാരികള്‍ സംഘടിപ്പിച്ചാലും നഗരം എപ്പോഴും ക്ലീന്‍ ആക്കാന്‍ നഗരസഭ ജീവനക്കാരും ഹരിത കര്‍മ്മ സേനയും എപ്പോഴും സജ്ജമാണ്. അത് തന്നെയാണ് നഗരത്തിന്റെ പ്രധാന പ്രത്യേകതയും.