വയനാട്ടിലെ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബിൽഷായും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ആരോപണം

New Update
G

കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മരണപ്പെട്ട നവാസിന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച്‌ പോലീസിൽ പരാതി നൽകി.

Advertisment

മനപൂർവ്വം കൊലപ്പെടുത്തിയെന്നാണ്‌ ആരോപണം. കഴിഞ്ഞ ദിവസമാണ് നവാസ് സഞ്ചരിച്ച ഒട്ടോറിക്ഷയും നിലമ്പുർ സ്വദേശി സുബിൽഷാ ഓടിച്ച ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

തിങ്കൾ രാവിലെയാണ് വയനാട് ചുണ്ടേൽ എസ്റ്റേറ്റ്‌ റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

അപകടം ആസൂത്രിത കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബിൽഷായും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ്‌ കുടുംബം പറയുന്നത്‌.

ഇരുവരുടെയും സ്ഥാപനങ്ങൾ റോഡിൻറെ ഇരുവശത്തായാണ് പ്രവർത്തിക്കുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട്‌ തർക്കങ്ങളുണ്ടായിരുന്നു. വാഹനവുമായി കാത്തുനിന്ന സുബിൽ ഷാ നവാസിനെ വിളിച്ചുവരുത്തി വാഹനം ഇടിപ്പിക്കുകയായിരുന്നു എന്നാണ്‌ ബന്ധുവായ റഷീദ്‌ പറയുന്നത്.

സുബിൽഷായുടെ ചുണ്ടേൽടൗണിലെ ഹോട്ടൽ നാട്ടുകാർ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്‌.‌ ബന്ധുക്കളുടെ പരാതി ഗൗരവമുള്ളതാണെന്ന് നാട്ടുകാരനായ ഹരിശങ്കർ പറഞ്ഞു.

അപകടത്തിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത സുബിൽഷാ നിലവിൽ പൊലിസ് നിരിക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കളുടെ പരാതി ലഭിച്ചെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വൈത്തിരി പൊലീസ്‌ പറഞ്ഞു.

Advertisment