ഓട്ടോറിക്ഷ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്പെന്‍ഷന്‍

ഓട്ടോറിക്ഷ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്പെന്‍ഷന്‍. 

New Update
2424244242

ആലപ്പുഴ; ഓട്ടോറിക്ഷ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്പെന്‍ഷന്‍. 

Advertisment

അന്വേഷണ വിധേയമായാണ് ആഷിബിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. 


പുലയന്‍വഴി ഭാഗത്ത് വച്ച് ആഷിബ് കുടുംബവുമായി സഞ്ചരിച്ച ബൈക്ക് മുന്നില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് നിര്‍ത്തിയതിനെതുടര്‍ന്ന് ബാക്കില്‍ ഇടിച്ച് അപകടം ഉണ്ടായി. 



തുടര്‍ന്ന് ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടെ ആഷിബ് കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് വച്ച് അയാളുടെ തലയ്ക്കു അടിക്കുകയുമായിരുന്നു. അടിയേറ്റ ഓട്ടോ ഡ്രൈവറുടെ തലയില്‍ ആറു സ്റ്റിച്ച് ഉണ്ട്. 


സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലിസ് ആഷിബിന് എതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി ആഷിബിനെ സസ്പെന്‍ഡ് ചെയ്തത്.

Advertisment