പാലക്കാട് കഞ്ചാവ് കടത്താന്‍ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്നു പേര്‍ അറസ്റ്റില്‍

കഞ്ചാവ് കടത്താന്‍ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി. 

New Update
tetete

പാലക്കാട് : കഞ്ചാവ് കടത്താന്‍ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി. 

Advertisment

കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.30നാണ് സംഭവം. മൂന്നു പേര്‍ പാലക്കാട് കൂട്ടുപാതയിലേക്ക് പോകാന്‍ അബ്ബാസിന്റെ ഓട്ടോയില്‍ കയറി. കൂട്ടുപാതയില്‍ നിന്ന് ആളൊഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.


എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു. കഞ്ചാവ് കടത്താനാണെന്ന് അറിഞ്ഞതോടെ പറ്റില്ലെന്ന് പറഞ്ഞതോടെ കൂടുതല്‍ പേര്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.


ഓട്ടോ ഡ്രൈവര്‍ നല്‍കിയ കേസില്‍ മൂന്നുപേരെ പാലക്കാട് കസബ പോലീസ് പിടികൂടി. ചന്ദ്രനഗര്‍ സ്വദേശികളായ ജിതിന്‍ എന്ന ജിത്തു, അനീഷ്  കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്ന ഷാജി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 


പിടിയിലായ മൂവരും നിരവധി ലഹരികടത്ത് കേസിലും അടിപിടിക്കേസുകളിലും പ്രതികളാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.