നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ നിസാര പരിക്കുകളോടൈ രക്ഷപെട്ടു. 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
MAHADEVAN 1

അപകടത്തില്‍പെട്ട ഓട്ടോറിക്ഷ

കടുത്തുരുത്തി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ നിസാര പരിക്കുകളോടൈ രക്ഷപെട്ടു. 

Advertisment

അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ വാഹനഗതാഗതം തടസപെട്ടു. ഇന്നലെ വൈകുന്നേരം 5.30 ഓടെ കടുത്തുരുത്തി ഐറ്റിഐ ജംഗ്ഷന് സമീപമാണ് അപകടം. 


മറിഞ്ഞ ഓട്ടോറിയില്‍ നിന്നും ഓയില്‍ റോഡിലേക്ക് ഒഴുകിയതു റോഡില്‍ അപകട ഭീഷണിയായി. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി റോഡ് കഴുകി. 


ഓട്ടോറിക്ഷ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡില്‍ നിന്നും ഓട്ടോറിക്ഷ നീക്കിയ ശേഷമാണ് വാഹനഗതാഗംത പുന:സ്ഥാപിച്ചത്. 

Advertisment