കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ നിലവിലെ ജില്ലാ സെക്രട്ടറിയെ നീക്കാന്‍ അപ്രതീക്ഷിത നീക്കം.
ജില്ലാ സെക്രട്ടറിയായി എ.വി റസല്‍ തുടരുമെന്ന് ഉറപ്പായിരുന്നുവെങ്കിലും യുവ നേതാക്കളുടെ നേതൃത്വത്തില്‍ ചില നീക്കങ്ങള്‍ നടത്തുകയും അതു പുറത്തേക്കു വ്യാപിക്കുകയും ചെയ്തിരുന്നു.
എ.വി റസലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ചിലരാണു നീക്കങ്ങള്‍ക്കു പിന്നില്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന നേതൃത്വം നീക്കങ്ങള്‍ക്കു ചരട് വലിച്ചവരില്‍ നിന്നു വിശദീകരണം തേടിയതായാണു വിവരം
ഇന്നു രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെ അവതരിപ്പിക്കും. എ.വി റസല്‍ ജില്ലാ സെക്രട്ടറിയായി തുടരും.
അതേ സമയം, ജില്ലാ കമ്മറ്റിയില്‍ നിന്നു ഒഴിവാക്കണമെന്ന മുന്‍ എം.പി. സുരേഷ് കുറുപ്പിന്റെ കത്ത് ചര്‍ച്ചയായെങ്കിലും അദ്ദേഹം സെക്രട്ടറിയേറ്റില്‍ തുടരുമെന്നാണു സൂചന.
ഇന്നലെ രാത്രി ചേര്‍ന്ന നേതൃയോഗം ഇക്കാര്യങ്ങള്‍ വിലയിരുത്തി. സുരേഷ് കുറുപ്പുമായി ചര്‍ച്ച നടത്തിയെന്നാണു വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി സുരേഷ് കുറുപ്പും പാര്‍ട്ടി നേതൃത്വവും അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല.
സുരേഷ് കുറുപ്പിനെ നേതൃത്വം അവഗണിക്കുന്നു എന്നുള്ള പൊതുവികാരമാണു പര്‍ട്ടിക്കുള്ളില്‍ ഉള്ളത്. ഇതു സമ്മേളനത്തിലും പ്രകടമായി. പ്രതിനിധികള്‍ കുറുപ്പ് തുടരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു
സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ടു നടക്കുന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചിനു ശേഷം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.