Advertisment

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി റസല്‍ തുടരും. ജില്ലാ കമ്മറ്റിയില്‍ നിന്നും സുരേഷ് കുറുപ്പ് ഒഴിവായി. ജില്ലാ കമറ്റിയിലേക്ക് പുതിയ ആറ് അംഗങ്ങള്‍

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.

New Update
av russel

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി റസല്‍ തുടരും. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എ വി റസല്‍ ജില്ലാ സെക്രട്ടറിയായി തുടരും.

Advertisment

സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനില്‍ കുമാര്‍ എം.പി ജയപ്രകാശ്, കെ അരുണന്‍, ബി. അനന്ദക്കുട്ടന്‍ എന്നിവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 

av russel 3 Untitledfog


ബി. ശശി കുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍, കെ.കെ. രഞ്ജിത്ത്, സുഭാഷ് ടി. വര്‍ഗീസ്, കെ. ജയകൃഷ്ണന്‍ എന്നിവരാണ് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങള്‍. അതേസമയം, ജില്ലാ സെക്രട്ടറിക്കെതിരേ നീക്കം നടത്തിയതിന് പുതുപ്പള്ളിയിലെ ഒരു യുവ നേതാവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്


യുവ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ പുറത്തേക്കു വ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിശദീകരണം തേടിയത്. 

ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍ വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ 2021 മാര്‍ച്ചിലാണ് റസല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍ റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. പിന്നീട് 2022 ല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ റസല്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.

av rusel Untitledfog

1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. 

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.


സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 2006 ല്‍ ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്


av russel Untitledfog

സി.പി.എം. ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാമ്പാടിയിലെത്തും. 

പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ മൈതാനത്ത് വൈകിട്ട് നാലിനാണ് സമാപനസമ്മേളനം. മൂന്നിന് പാമ്പാടി ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കുന്ന റെഡ് വൊളന്റിയര്‍ മാര്‍ച്ചില്‍ നാലായിരം ചുവപ്പു സേനാംഗങ്ങള്‍ അണിനിരക്കും. 

തുടര്‍ന്ന് റാലിയും പൊതുസമ്മേളനവും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുപ്പള്ളി, അയര്‍ക്കുന്നം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് റാലി.

 

Advertisment