New Update
/sathyam/media/media_files/Y9nnbC7GmHZjpDX6GEpg.jpg)
കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട് മുക്കിൽ അപകടത്തിൽപ്പെട്ട ആവേ മരിയ ബസ് ഓടിച്ച ഡ്രൈവറെ കോട്ടയം ആർ.ടി ഓഫിസിലേക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തി. അപകടത്തിൽ 41 പേർക്കു പരുക്കേറ്റിരുന്നു.
Advertisment
ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് കാട്ടി വൈക്കം എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ ആർ.ടി.ഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഡ്രൈവറെ കോട്ടയം ആർ.ടി. ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.
ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസം രാത്രി 7.15 നാണ് എറണാകുളം ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അവേ മരിയ ബസ് തലയോലപ്പറമ്പ് റൂട്ടിൽ വെട്ടിക്കാട്ട് മുക്കിൽ വച്ച് അമിത വേഗത്തെ തുടർന്ന് റോഡരികിലെ തിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.