Advertisment

അവീനോ ബേബിയുടെ സ്റ്റാര്‍ട്ട് ഏര്‍ലി, സ്റ്റോപ് അടോപിക് ഡെര്‍മറ്റൈറ്റിസ് കാമ്പയിന്‍. 11,000 ത്തിലധികം ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകളുമായി സഹകരിക്കാന്‍ അവീനോ ബേബി

അവീനോ ബേബി സ്റ്റാര്‍ട്ട് ഏര്‍ലി, സ്റ്റോപ് അടോപിക് ഡെര്‍മറ്റൈറ്റിസ്  കാമ്പയിന് തുടക്കമിട്ടു.

New Update
Aveeno baby GWR recogntion

കൊച്ചി: അവീനോ ബേബി സ്റ്റാര്‍ട്ട് ഏര്‍ലി, സ്റ്റോപ് അടോപിക് ഡെര്‍മറ്റൈറ്റിസ്  കാമ്പയിന് തുടക്കമിട്ടു. നവജാതശിശുക്കളില്‍ മോയ്സ്ചുറൈസറുകളുടെ നേരത്തെയുള്ള ഉപയോഗത്തിലൂടെ അടോപിക് ഡെര്‍മറ്റൈറ്റിസ് തടയാന്‍ സാധിക്കുമെന്നതാണ് അവീനോ ബേബിയുടെ പുതിയ കാമ്പയിനിലൂടെ പറയുന്നത്. 

Advertisment

കൂടാതെ ഡെര്‍മറ്റോളജിക്കല്‍ ഡിസീസ് ബോധവത്ക്കരണ കാമ്പയിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡും അവീനോ ബേബി. അവീനോ ബേബി സ്വന്തമാക്കി. 11201 ഇന്ത്യന്‍ ശിശുരോഗവിദഗ്ധര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുമായി കൈകോര്‍ത്താണ് ഈ റെക്കോര്‍ഡ് തകര്‍ത്തത്.
അടോപിക് ഡെര്‍മറ്റൈറ്റിസ് പോലെയുള്ള സെന്‍സിറ്റീവ് ചര്‍മാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടയാണ് അവീനോ ബേബി ' സ്റ്റാര്‍ട്ട് ഏര്‍ലി, സ്റ്റോപ് അടോപിക് ഡെര്‍മറ്റൈറ്റിസ്' എന്ന കാമ്പയിന് തുടക്കമിട്ടത്. 

അടോപിക് ഡെര്‍മറ്റൈറ്റിസ് പോലെയുള്ള ചര്‍മാവസ്ഥ കൈകാര്യം ചെയ്യുന്നതിന് ഓട്സ് അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു കാമ്പയിന്‍.

അടോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ള ഏകദേശം 60 ശതമാനം കുട്ടികളിലും ആദ്യവര്‍ഷത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചിരിക്കും. 90 ശതമാനം പേരില്‍ അഞ്ച് വയസാകുമ്പോഴേയ്ക്കും ലക്ഷണങ്ങള്‍ കാട്ടിയിരിക്കും. 

ചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍, വരണ്ടചര്‍മം, ചുണങ്ങ് തുടങ്ങിയ ലക്ഷണങ്ങളാണ് ശിശുക്കളില്‍ ഇതുസംബന്ധിച്ച് സാധാരണയായി കണ്ടുവരുന്നത്. ശിശുക്കളിലെ സെന്‍സിറ്റീവ് ചര്‍മാവസ്ഥ പൊതുവേ തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ഇത് പിന്നീട് നീണ്ടുനില്ക്കുന്ന ചര്‍മത്തിന്റെ അസ്വസ്ഥകള്‍ക്ക് കാരണമാകുന്നു.

ഇന്ത്യയിലെ 82 ശതമാനത്തോളം മാതാപിതാക്കള്‍ക്ക് അടോപിക് ഡെര്‍മറ്റൈറ്റിസിനെ കുറിച്ച് ധാരണയില്ലെന്നാണ് അവീനോ ബേബിയും ഫസ്റ്റ് ക്രൈയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നത്. ഇത് ചര്‍മത്തിന്റെ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നു.


സെന്‍സിറ്റീവ് ചര്‍മം പ്രത്യേക പരിചരണം ആവശ്യമുള്ളതാണെന്നും ശിശുക്കളിലെ സെന്‍സിറ്റീവ് ചര്‍മാവസ്ഥകളെകുറിച്ചും അത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ചികിത്സാ നടപടികളെക്കുറിച്ചും കാര്യമായ അവബോധമില്ലന്നും കെന്‍വൂ എസെന്‍ഷ്യല്‍ ഹെല്‍ത്ത് ആന്‍ഡ് സ്‌കിന്‍ ഹെല്‍ത്ത് ബിസിനസ് യൂണിറ്റ് ഹെഡും മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റുമായ മനോജ് ഗാഡ്ഗില്‍ പറഞ്ഞു. 


രാജ്യത്തുടനീളമുള്ള പ്രമുഖ ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകളുമായി സഹകരിച്ച്,  കുട്ടികളിലെ അടോപിക് ഡെര്‍മറ്റൈറ്റിസ് പോലെയുള്ള അങ്ങേയറ്റം സെന്‍സിറ്റീവ് ചര്‍മാവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ ഓട്സ് അടിസ്ഥാനമാക്കിയിടുള്ള മോയ്സ്ചറൈസറുകളുടെ പങ്കിനെ കുറിച്ചുള്ള അവബോധം ശക്തമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment