/sathyam/media/media_files/2024/12/06/hgYG1axx7Xt66jeJufYl.jpeg)
കൊച്ചി: ആക്സിസ് ബാങ്കിന്‍റെ മൊബൈല്‍ ആപ്പായ ഓപ്പണില്‍ തല്‍സമയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സേഫ്റ്റി സെന്‍റര്‍ അവതരിപ്പിച്ചു. അനധികൃതമോ സംശയാസ്പദമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോള്‍ സെന്‍ററില്‍ വിളിക്കുകയോ ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ സുരക്ഷ പ്രദാനം ചെയ്യാനാവുന്ന ഉപഭോക്താവിനു നിയന്ത്രിക്കാനാവുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉപയോഗത്തിന്‍റേയും സൗകര്യത്തിന്‍റേയും അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ ഇതു വഴിയൊരുക്കും.
ബാങ്കിങ് മേഖലയില്‍ ഇതാദ്യമായി എസ്എംഎസിന്‍റെ ആധികാരികത വിശകലനം ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ആക്സിസ് ബാങ്കിന്‍റെ ഔദ്യോഗിക ഐഡിയില്‍ നി്ന്നാണോ എസ്എംഎസ് എന്നതു പരിശോധിക്കാന്‍ ഇതിലൂടെ കഴിയും. ഇന്‍റര്‍നെറ്റ് ബാങ്കിങ് ഓഫ് ചെയ്യുക, ഫണ്ട് കൈമാറ്റം തല്‍ക്ഷണം നിര്‍ത്തി വെക്കുക, നെറ്റ് ബാങ്കിങ് വഴിയുള്ള ഷോപിങ് നിര്‍ത്തി വെക്കുക, യുപിഐ പേയ്മെന്‍റു നിര്‍ത്തി വെക്കുക, പുതുതായി പേയ്മെന്‍റ് ഗുണഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതു തടയുക, ഫണ്ട് കൈമാറ്റത്തിനു പരിധി നിശ്ചയിക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ ഉപഭോക്താക്കള്‍ക്കു സ്വയം ചെയ്യാനാവും.
ഡിജിറ്റല്‍ ആദ്യം എന്ന രീതിയില്‍ മുന്നേറുന്ന ആക്സിസ് ബാങ്ക് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് എന്നും മുന്‍ഗണന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ്, ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍റ് സ്ട്രാറ്റജിക് പ്രോഗ്രാംസ് വിഭാഗം ഗ്രൂപ്പ് എക്സിക്യൂട്ടീവ് സമീര്‍ ഷെട്ടി പറഞ്ഞു. ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ സേഫ്റ്റി സെന്‍റര്‍ വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us