പുതിയ ഇലക്ട്രിക് കാര്‍ വാങ്ങി, ആദ്യ യാത്ര വാഗമണ്ണിലേക്ക്. യാത്ര പോകും മുന്‍പ് സമീപവാസികളോട് യാത്ര പറഞ്ഞു കുഞ്ഞ് അയാന്‍. കാര്‍ വന്നിടിച്ചത് അമ്മയുടെ മടിയിലിരുന്ന് പാലു കുടിക്കുന്നതിനിടെ

പാലായിലെ പോളിടെക്നിക്കില്‍ അധ്യാപികയായ ആര്യയ്ക്കൊപ്പമായിരുന്നു അയാനും. ഒരുവര്‍ഷം മുന്‍പാണ് ആര്യയ്ക്കു ജോലി ലഭിച്ചത്

New Update
Untitledmansoonrain

കോട്ടയം: നാടിന്റെ നോവായി നാലു വയസുകാരന്‍ അയാന്‍. എയര്‍ഫോഴ്സിലായ അച്ഛന്‍ നാട്ടില്‍ വന്നു പുതിയ കാര്‍ വാങ്ങിച്ചു ടൂര്‍ പോകുന്നു. അവന് പരിചയമുള്ള എല്ലാവരോടും ടൂര്‍ പോവുകയാണെന്നു ആവേശത്തോടെ പറഞ്ഞു. യാത്രക്കിടെ വാഗമണ്ണിലെ ചര്‍ജിങ് സ്റ്റേഷനില്‍ അമ്മയുടെ മടിയില്‍ ഇരുന്നു പാല്‍ കുടിക്കുന്നതിനിടെ കാര്‍ ഇടിച്ചു അയാന്‍ മരണപ്പെടുകയായിരുന്നു. 

Advertisment

തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ നാഗമ്മല്‍ വീട്ടില്‍, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)ന് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.


വിനോദയാത്ര പോകുമ്പോള്‍ അയാന്‍ പരിസരവാസികളോടു യാത്രപറഞ്ഞിരുന്നു. പാലായിലെ വീടിനടുത്തുള്ള ഡേ സ്‌കൂളില്‍ പോയിത്തുടങ്ങിയതിന്റെ വിശേഷങ്ങളും അയാന്‍ സമീപവാസികളുമായി പങ്കുെവച്ചിരുന്നു.

മരിച്ച നാലുവയസുകാരന്‍ അയാന്റെ കുടുംബം കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേമം ശാന്തിവിള ശാസ്താംനഗറിലെ നാഗമ്മാള്‍ ഹൗസില്‍നിന്നു വാഗമണ്ണിലേക്ക് പുതിയ കാറുമായി വിനോദയാത്ര പുറപ്പെട്ടത്. പുതുതായി വാങ്ങിയ ഇലക്ട്രിക് കാറിലെ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. കാര്‍ ചാര്‍ജ് ചെയ്യാന്‍വേണ്ടി കാത്തിരിക്കുമ്പോഴാണ് അയാനും അമ്മ ആര്യയ്ക്കും നേരേ മറ്റൊരു കാര്‍ പാഞ്ഞുകയറിയത്.

വാഗമണ്‍ സന്ദര്‍ശിച്ചശേഷം ആര്യയെയും അയാനെയും പാലായിലെ വീട്ടിലാക്കിയശേഷം മടങ്ങാനായിരുന്നു തീരുമാനം. അയാന്റെ അച്ഛന്‍ ശബരിനാഥ് ആക്കുളം എയര്‍ഫോഴ്സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനാണ്. 


ശബരിനാഥിന്റെ അച്ഛന്‍ റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ സുന്ദരവും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന ശബരിനാഥിന് ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തേക്കു മാറ്റം കിട്ടിയത്. 


പാലായിലെ പോളിടെക്നിക്കില്‍ അധ്യാപികയായ ആര്യയ്ക്കൊപ്പമായിരുന്നു അയാനും. ഒരുവര്‍ഷം മുന്‍പാണ് ആര്യയ്ക്കു ജോലി ലഭിച്ചത്. പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അയാന്‍. 

അയാനെ അറിയുന്ന ആര്‍ക്കും മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. അയാന്‍ അയല്‍വാസികള്‍ക്കെല്ലാം പരിചിതനായിരുന്നു. അയാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മൃതദേഹം നേമത്തേക്കു കൊണ്ടുപോകും.

Advertisment