/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
കോട്ടയം: ഇടതു കോട്ടയെന്നു എല്‍.ഡി.എഫ് അഭിമാനം കൊണ്ട അയ്മനം പഞ്ചായത്തിനെ കാവി പുതപ്പിച്ചു ബി.ജെ.പി. ഒൻപതു സീറ്റുകളില്‍ എന്‍.ഡി.എ വിജയിച്ചു. ഏഴു സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചിടത്തു യു.ഡി.എഫും വിജയിച്ചു.
ഇക്കുറി തെരഞ്ഞെടുപ്പു മത്സരത്തിന് ഇറങ്ങിയപ്പോള്‍ ബി.ജെ.പി ഉറപ്പിച്ച പഞ്ചായത്തുകളില്‍ ഒന്നായിരുന്നു അയ്മനം. എന്നാല്‍, ഇവിടെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തുന്ന എല്‍.ഡി.എഫ് ഇത്തരം വാദങ്ങളെ തള്ളിക്കളയുകയായിരുന്നു.
വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കവും. പിന്നീട് അപ്രതീക്ഷിത മുന്നേറ്റം എന്‍.ഡി.എ നടത്തുകയായിരുന്നു.
നിലവില്‍ ഒന്‍പതു സീറ്റു നേടി ഭരണം പിടിക്കാമെന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു. പ്രവർത്തകർ ആഘോഷങ്ങളും തുടങ്ങയിട്ടുണ്ട്.
ബിജെപി അധികാരത്തിലേക്ക് എത്തുന്ന മൂന്നാം പഞ്ചായത്താണ് അയ്മനം. കിടങ്ങൂരും പൂഞ്ഞാർ തെക്കേക്കരയും എൻഡിഎ പിടിച്ചിരുന്നു.
കഴിഞ്ഞ തവണ നേടിയ രണ്ടു പഞ്ചായത്തുകൾ നഷ്ടമായപ്പോൾ ഇക്കുറി പുതിയ മൂന്ന് പഞ്ചായത്തുകൾ ബി.ജെ.പിക്കു പിടിക്കാൻ സാധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us