തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആസ്ത സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ടു.
രാവിലെ 10 ന് കൊച്ചുവേളി സ്റ്റേഷനില്‍ മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ആദ്യ സര്‍വീസിനാണ് തുടക്കമായത്.
യാത്രക്കാരെ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് സ്വീകരിച്ചത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ ട്രെയിനില്‍ കയറ്റിയത്.
തിരുവനന്തപുരത്തു നിന്നു മാത്രം നൂറിലേറെ പേരാണ് കയറിയത്. 20 സ്ലീപ്പര്‍ കോച്ചുകളിലായി 972 തീര്‍ത്ഥാടകരാണ് അയോധ്യയിലേക്ക് പോകുന്നത്.