ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ഏരിയയും വൈദ്യരത്‌നം ഔഷധശാല  പാലക്കാടും വടകന്തര പടിഞ്ഞാറെ തറ നായര്‍ സംഘവും സംയുക്തമായി ബാപ്പുജി വായനശാലയില്‍  ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഡയബറ്റിക് ന്യൂറോപ്പതി പരിശോധനയും നടത്തി.പി. വി മുരളീധരന്‍ സ്വാഗതം പറഞ്ഞു.

New Update
medical camp 1

പാലക്കാട്; ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ഏരിയയും വൈദ്യരത്‌നം ഔഷധശാല  പാലക്കാടും വടകന്തര പടിഞ്ഞാറെ തറ നായര്‍ സംഘവും സംയുക്തമായി ബാപ്പുജി വായനശാലയില്‍  ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഡയബറ്റിക് ന്യൂറോപ്പതി പരിശോധനയും നടത്തി.പി. വി മുരളീധരന്‍ സ്വാഗതം പറഞ്ഞു.

Advertisment

ചടങ്ങ് റിട്ടയര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ ആയ അഡ്വക്കേറ്റ് പി. പ്രേംനാഥ്  ഉത്ഘാടനം ചെയ്തു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ലഭിക്കുന്ന ഒഴിവുദിവസം സമൂഹ നന്മക്കുതകുന്ന  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

നായര്‍ സംഘം പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു പ്രസംഗിച്ച  മുഖ്യഅതിഥിയും എ എം എ ഐ ജില്ലാ ട്രഷററുമായ ഡോക്ടര്‍ എന്‍ കേശവ പ്രസാദ് ആരോഗ്യ സംരക്ഷണത്തിന്റെ  ആവശ്യകതയെക്കുറിച്ചും അതിന് അനുവര്‍ത്തിക്കേണ്ട ജീവിതരീതിയെക്കുറിച്ചും ഉല്‍ബോധിപ്പിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ശിവകുമാര്‍ ഇത്തരം ക്യാമ്പ് സാധാരണ ജനങ്ങള്‍ക്കു രോഗങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ ഉതകട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സീനിയര്‍ ഡോക്ടര്‍ ആയ കെ ആര്‍ സുബോദ് രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍  ഇത്തരം ക്യാമ്പുകളുടെ  കാലിക പ്രസക്തി ചൂണ്ടികാട്ടി.

വൈദ്യരത്ണം പാലക്കാട് ബ്രാഞ്ച് ഡോക്ടര്‍ രമ്യ ശിവദാസ് ഡയബറ്റിക് ന്യൂറോപ്പതി നേരത്തെ  കണ്ടുപിടിച്ചാല്‍ രോഗം നിയന്ത്രിക്കാനുള്ള സാധ്യതകളെ കുറിച്ച് വിശദീകരിച്ചു. എ എം എ ഐ പാലക്കാട് ഏരിയ പ്രസിഡന്റായ ഡോക്ടര്‍ വത്സ കുമാര്‍ മനുഷ്യന്റെ ആസക്തിയും ആലസ്യവും ആഹാരശീലവും ജീവിതശൈലിയുമാണ് ഒരു പരിധി വരെ രോഗങ്ങള്‍ക്കു കാരണമെന്നും അതെല്ലാം നിയന്ത്രിച്ചതില്‍ ഒരു പരിധിവരെ അസുഖങ്ങളില്‍ നിന്ന് മുക്തി നേടമെന്നും അഭിപ്രായപെട്ടു.

ഡോക്ടര്‍മാരായ ഭഗത്ത് കൃഷ്ണ, ശ്രുതിശ്യാം, ശ്വേത, അശ്വിനി, സ്‌നേഹ ബാബു  എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. പി. കണ്ണന്‍കുട്ടി, സുരേഷ്‌കുമാര്‍ വെള്ളാട്ടു, ശങ്കരന്‍കുട്ടി കനകത്തു, മുരളി അമ്പാട്ടു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.നായര്‍ സംഘം ഖജാന്‍ജി കെ വേണുഗോപാല്‍ നന്ദി പറഞ്ഞു.

Advertisment