ആഗോള അയ്യപ്പസംഗമം രജിസ്‌ട്രേഷന്‍ തുടങ്ങി; ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

New Update
sabarimala

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആംരഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. പങ്കെടുക്കുന്നവര്‍ ശബരിമല പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യണമെന്നും പിഎസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Advertisment

അയ്യപ്പഭക്തന്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദേശത്തുനിന്ന് നാലായിരം പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയതായും ശബരിമലയില്‍ നിരന്തരം വരുന്നവരെന്നത് മാത്രമായിരിക്കും ഇതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കാന്‍ സാധിക്കുമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച ശബരിമല മാസ്റ്റര്‍ പ്ലാന്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കും. അവരുടെ നിര്‍ദേശങ്ങളും പിന്തുണയും ഉറപ്പാക്കും. മണ്ഡല-മകരവിളിക്കിന്റെ വിളംബരം കൂടിയായി ആഗോള അയ്യപ്പസംഗമം മാറുമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രിയാണ്. മറ്റ് രക്ഷാധികാരികള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ദേവസ്വം വകുപ്പ് മന്ത്രി എന്നിവരായിരിക്കും. പത്തുകോടി രുപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ മുഴുവന്‍ പണവും സ്‌പോണസര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയുടെ ആചാരാനുഷ്ഠാനം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സുപ്രീം കോടതിയില്‍ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്നും നിയമവിധേയമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment