ആ​ഗോള അയ്യപ്പ സം​ഗമം: 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്

അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു

New Update
sabarimala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ആദ്യം വന്ന 3000 അപേക്ഷകൾ അംഗീകരിക്കും. തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും മന്ത്രിമാർ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. 
അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. 

Advertisment

ഹർജി ബുധനാഴ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. അയ്യപ്പ സംഗമം 20-ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരനായ മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കാണെമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.

sabarimala
Advertisment