കൂടാലപ്പാട്: ദേശവിളക്കിനായുള്ള ക്ഷേത്രസ്ഥാനം ദീപാലംകൃതമാക്കികയും ഉച്ചസ്ഥായിയിലുള്ള ശരണഘോഷം മുഴക്കിയും നാട്ടുകാർ വൃശ്ചികസന്ധ്യ പൊലിമയുള്ളതാക്കി.
പെരുമ്പാവൂരിനടുത്ത് ഒക്കൽ പഞ്ചായത്തിലെ കൂടാലപ്പാട് ഉദയം നഗറിലാണ് മണ്ഡലകാലാരംഭം അയ്യപ്പഭക്തർ ആഘോഷമാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അയ്യപ്പസേവാസംഘം പ്രവർത്തകർ ഒത്തുകൂടി. തുടർന്ന് 6.30യോടെ ദേശവിളക്ക് കമ്മിറ്റി ഓഫീസിന്റെ പരിസരങ്ങളിൽ മൺചെരാതുകൾ തെളിയിച്ചു.
വയോധികരായ സ്ത്രീകളുടെയും കുട്ടികളുടെയും സജീവസാന്നിധ്യം കാണാനായി. പ്രദേശത്തെ മുതിർന്ന കാരണവന്മാരായ തങ്കപ്പൻ ആചാരി, സന്തോഷ് കല്ലിടുമ്പി എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമവീഥി അലംകൃതമാക്കി അയ്യപ്പസേവാസംഘം.
ദേശവിളക്കു നടക്കുന്ന ഡിസംബർ 2 ശനിയാഴ്ച വരെ ഗ്രാമപരിസരങ്ങളിലെ
ഭക്തരുടെ കൂട്ടായ്മ ക്ഷേത്രസ്ഥാനത്ത് കേന്ദ്രീകരിച്ച് അയ്യപ്പസത്സംഗങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
വൃശ്ചികതൃസന്ധ്യയിൽ കൂടാലപ്പാട് നടന്ന ആഘോഷങ്ങൾ