/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യ ബി​ല്ലു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഓ​ഡി​റ്റ് സ്ഥാ​പ​ന​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.
ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തു. സ്ഥാ​പ​ന​ത്തോ​ട് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും നേ​രി​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റാ​നാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us