/sathyam/media/media_files/2026/01/22/saranya-2026-01-22-14-20-13.jpg)
ത​ളി​പ്പ​റ​മ്പ്: കാമുകനൊപ്പം ജീവിക്കാനായി പി​ഞ്ചു​കു​ഞ്ഞി​നെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശരണ്യയ്ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം.
ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​ന്‍. പ്ര​ശാ​ന്താ​ണ് ശിക്ഷാ വി​ധി പ്ര​സ്താ​വി​ച്ച​ത്. ശ​ര​ണ്യ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ്ര​തിയായ ശ​ര​ണ്യ​യു​ടെ കാ​മു​ക​ന്‍ നി​ധി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോടതി വെ​റു​തെ വി​ട്ടി​രു​ന്നു.
2020 ഫെ​ബ്രു​വ​രി 17ന് ​പു​ല​ര്‍​ച്ചെ 2.45 നാ​യിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നര വയസുകാരനായ വിയാനെ കൊ​ന്ന് കു​റ്റം ഭ​ര്‍​ത്താ​വി​ന്‍റെ മേ​ല്‍ ചു​മ​ത്തി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെന്നാണ് പോലീസ് കണ്ടെത്തിയത്.
ശി​ക്ഷ സം​ബ​ന്ധി​ച്ച് ബുധനാഴ്ച നടന്ന വാ​ദ​ത്തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു.​ ര​മേശ​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യ്ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നായിരുന്നു വാദിച്ചത്.
അ​തേ​സ​മ​യം, കേ​സി​നെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക മ​ഞ്ജു ആ​ന്‍റ​ണി വാ​ദി​ച്ചു. എ​ന്നാ​ൽ ശ​ര​ണ്യ​യു​ടെ വ​സ്ത്ര​ത്തി​ൽ​നി​ന്ന് ക​ട​ൽ​വെ​ള്ള​ത്തി​ന്‍റെ അം​ശം ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഹ​ത​ഭാ​ഗ്യ​നാ​യ ഭ​ർ​ത്താ​വാ​യി​രു​ന്നി​ല്ലേ കു​റ്റ​ക്കാ​ര​നാ​യി ഇ​വി​ടെ പ്ര​തി​ക്കൂ​ട്ടി​ൽ ഉ​ണ്ടാ​വു​ക​യെ​ന്ന് ജ​ഡ്ജി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​യോ​ട് ചോ​ദി​ച്ചിരുന്നു.
കൂടാതെ ന​ട​ന്ന​ത് യാ​ദൃ​ച്ഛിക​മാ​യ കൊ​ല​യ​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ കി​ട​ന്നു. കാ​മു​ക​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ചെ​യ്തു.
കു​റ്റം ചെ​യ്​തു​വെ​ന്ന് മാ​ത്ര​മ​ല്ല, അ​ത് മ​റ്റൊ​രാ​ളു​ടെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​തി​ട്ടു​ണ്ട്.
വേ​ണ​മെ​ങ്കി​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​യി ഇ​തി​നെ പ​രി​ഗ​ണി​ക്കാ​മെ​ന്നും ജ​ഡ്​ജി കെ.​എ​ൻ. ​പ്ര​ശാ​ന്ത് പ്രതി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​യോ​ട് വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us