Advertisment

കണ്ണൂരിൽ ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ ക​വ​ർ​ന്നു; മു​ഖം​മൂ​ടി ധ​രി​ച്ചെത്തിയ അ​ക്ര​മി സം​ഘം പണം തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചു; സംഭവത്തിൽ അ​ന്വേ​ഷ​ണം ആരംഭിച്ച് പോലീസ്

New Update
V

ക​ണ്ണൂ​ർ: ബം​ഗ​ളൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. എ​ച്ചൂ​ർ സ്വ​ദേ​ശി റ​ഫീ​ഖി​നെ​യാ​ണ് ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ർ​ന്ന​ത്.

Advertisment

പു​ല​ർ​ച്ചെ ഏ​ച്ചൂ​രി​ൽ ബ​സി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ബ​സ് ഇ​റ​ങ്ങി​യ ഉ​ട​നെ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം മ​ർ​ദി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ചാ​യി​രു​ന്നു സം​ഘം എ​ത്തി​യ​തെ​ന്ന് റ​ഫീ​ഖ് പ​റ​ഞ്ഞു.

പ​ണം ക​വ​ർ​ന്ന​തി​ന് ശേ​ഷം റ​ഫീ​ഖി​നെ കാ​പ്പാ​ട് ഉ​പേ​ക്ഷി​ച്ച് സം​ഘം ര​ക്ഷ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Advertisment