എച്ച്‌ഐവി ബാധിതയായ യുവതിയെ കെയര്‍ഹോമിലെ ജനാലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; നാലു പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കെയർ ഹോമിന്റെ നടത്തിപ്പുകാർ പാലക്കാട് സ്വദശിയായ 21കാരിയെ ജനലിൽ കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് കേസ്

New Update
high court 8Untitled.jpg

കൊച്ചി: എച്ച്.ഐ.വി ബാധിതയായ 21കാരിയെ മർദിച്ച കേസിൽ നാലു പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിൻസി സുരേഷ്, സാലി തങ്കച്ചൻ, രാജേഷ്, ബിന്ദു കുര്യൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

Advertisment

നിരപരാധികളാണെന്നും തെറ്റായ വിധത്തിൽ കേസിൽ പെടുത്തുകയായിരുന്നുവെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന വിധത്തില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ യുവതിയെ ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിന് എല്ലാ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കെയർ ഹോമിന്റെ നടത്തിപ്പുകാർ പാലക്കാട് സ്വദശിയായ 21കാരിയെ ജനലിൽ കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം നവംബർ അഞ്ചിനായിരുന്നു സംഭവം. 

Advertisment