വയനാട്: ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തില്‍ നിര്‍ണായകമെന്ന് കരുതുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. വ്യാഴാഴ്ചയോടെ പാലം സജ്ജമാക്കാന്‍ സൈന്യം രാത്രിയിലും വിശ്രമമില്ലാതെ കഠിനപരിശ്രമത്തിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയോടെ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചെറിയ മണ്ണുമാന്തി യന്ത്രം കടന്നുപോകാൻ സാധിക്കുന്ന തരത്തിലുള്ള പാലമാണ് നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും.