/sathyam/media/post_attachments/GtwgcrXRXnV26G6VKa8v.jpg)
കൊ​ച്ചി: ന​ടി​യും അ​ഭി​ഭാ​ഷ​ക​നും ബ്ലാ​ക്മെ​യി​ൽ ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. മൂ​ന്ന് പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ട​ന്‍ വ​രു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 13ന് ​ത​നി​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ വ​ന്നി​രു​ന്നു. അ​ഡ്വ.​സ​ന്ദീ​പ് എ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് പീ​ഡ​ന​ക്കേ​സു​ക​ള്‍ ത​നി​ക്കെ​തി​രെ വ​രു​ന്നു എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ കോ​ളി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ ക​ട്ട് ചെ​യ്തു.
തു​ട​ർ​ന്ന് ഈ ​ന​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ക​മിം​ഗ് സൂ​ണ്‍ എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് പോ​സ്റ്റി​ട്ടു. ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ അ​ത് ഏ​റ്റു​പി​ടി​ച്ച് ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.