New Update
/sathyam/media/post_attachments/GtwgcrXRXnV26G6VKa8v.jpg)
കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
Advertisment
രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിരിക്കുന്നത്.
പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി തനിക്കെതിരെ 'കമിംഗ് സൂൺ' എന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു.
അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങൾ അവരെ സമീപിക്കുകയും അവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു.