New Update
/sathyam/media/media_files/oIRGKeFP8noIL7WNuyEm.jpg)
തിരുവനന്തപുരം: ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ഹോട്ടല്‍ മുറിയില്‍ കയറി വന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ലൈംഗീക അതിക്രമം നടത്തിയെന്ന പരാതിയുമായി നടി.
Advertisment
2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച് മുറിയില്‍ വച്ച് ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്.
പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം.
നേരത്തെ മുകേഷടക്കം 7 പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചു.