ബാലമുരുകന്റെ കൈവിലങ്ങ് അഴിച്ചുവെച്ചിരുന്നതായി റിപ്പോർട്ട്.  ഉദ്യോഗസ്ഥരുടെ മൊഴിയിൽ വ്യക്തതക്കുറവ്

ബാലമുരുകന് ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൈവിലങ്ങ് ഇട്ടിരുന്നില്ലെന്നാണ് മൊഴി

New Update
BALAMURUGAN

തൃശൂർ: വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ.

Advertisment

53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്.

പ്രതി രക്ഷപെട്ടത് തമിഴ്നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു.

തമിഴ്നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.


ബാലമുരുകന് ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൈവിലങ്ങ് ഇട്ടിരുന്നില്ലെന്നാണ് മൊഴി. വിയ്യൂർ ജയിലിനെ സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കാൻ വാഹനം നിർത്തി.

കാറിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ മാത്രം പുറത്തിറങ്ങി. ഇതിനിടയിൽ ബാലമുരുകൻ ജയിൽ വളപ്പിലേക്ക് എടുത്തുചാടുകയായിരുന്നു.

തെരഞ്ഞിട്ടും കിട്ടാതായതോടെയാണ് ലോക്കൽ പോലീസിന് വിവരമറിയിച്ചതെന്നുമാണ് മൊഴി.

ഇതിനിടെ ബാലമുരുകന്റെ ചെരുപ്പ് ജയിൽ വളപ്പിൽ നിന്ന് കണ്ടെത്തി. ബാലമുരുകൻ അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്.

വിയ്യൂർ ജയിലിൻ്റെ പരിസര പ്രദേശങ്ങളിൽ തന്നെ ഒളിച്ചിരിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. വിയൂർ ജയിലിന്റെ പരിസരപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.

Advertisment