സ്കൂൾ വിദ്യാർഥികൾക്കായി ബാലരമ ഡൈജസ്റ്റ് ‘അഖിലേകരള ഓൺലൈൻ സ്കാേളർഷിപ്പ് പരീക്ഷ’ നവംബര്‍ 11 ന്

 മൂന്നു  ഗ്രൂപ്പുകൾക്കും ഒരേ ദിവസം വെേവ്വറെ സമയത്തായിരിക്കും പരീക്ഷ. ഇന്റർനെറ്റ് ഉപയോഗിച്ച് വീട്ടിലിരുന്നും പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷാസമയം ഒരു മണിക്കൂർ. ആദ്യ റൗണ്ടിൽ ഒബ്ജക്റ്റീവ്  ടൈപ്പ്  ചോദ്യങ്ങൾ  (MCQs) മാത്രം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. 

New Update
hy6th

കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി ബാലരമ ഡൈജസ്റ്റ് ‘അഖിലേകരള ഓൺലൈൻ സ്കാേളർഷിപ്പ് പരീക്ഷ’ നടത്തുന്നു. പരീക്ഷ നവംബർ 11 ശനിയാഴ്ച.  5 മുതൽ 12 വരെയുള്ള  ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. (പരീക്ഷാസമയത്ത് ഇഷ്ടമുളള മീഡിയം തെരഞ്ഞെടുക്കാം) മൂന്നു ഗ്രൂപ്പുകളായി തിരിക്കും.

Advertisment

5 മുതൽ 7 വരെ ജൂനിയർ, 8 മുതൽ 10 വരെ സീനിയർ, 11, 12 (പ്ലസ് 1, പ്ലസ് 2 )  ക്ലാസുകാർ സൂപ്പർ സീനിയർ. ബാലരമ ഡൈജസ്റ്റ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലക്കങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും  ചോദ്യങ്ങൾ. ഈ മാസങ്ങളിലെ ബാലരമയിെല ‘ബാലരമ  ഡൈജസ്റ്റ്’ പംക്തിയിൽ നിന്നും  ചോദ്യങ്ങളുണ്ടാവും.  മൂന്നു  ഗ്രൂപ്പുകൾക്കും ഒരേ ദിവസം വെേവ്വറെ സമയത്തായിരിക്കും പരീക്ഷ. ഇന്റർനെറ്റ് ഉപയോഗിച്ച് വീട്ടിലിരുന്നും പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷാസമയം ഒരു മണിക്കൂർ. ആദ്യ റൗണ്ടിൽ ഒബ്ജക്റ്റീവ്  ടൈപ്പ്  ചോദ്യങ്ങൾ  (MCQs) മാത്രം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. 

ആദ്യ റൗണ്ടിൽ ഒാരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന 100 പേർക്ക് ഫൈനലിൽ പങ്കെടുക്കാം.ഫൈനൽ പരീക്ഷ പ്രത്യേക കേന്ദ്രത്തിൽ മറ്റൊരു ദിവസം നടക്കും. ​ഓരോ  ഗ്രൂപ്പിലും സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ േനടുന്നവർക്ക്  25,000, 15,000, 10,000 രൂപ ക്രമത്തിൽ കാഷ് അവാർഡ്. കൂടാതെ സർട്ടിഫിക്കറ്റും മെഡലും. ഓരോ ഗ്രൂപ്പിലും ഏറ്റവും മുന്നിലെത്തുന്ന 100 പേർക്ക് 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.  റജിസ്ട്രേഷൻ ഫീസ് 100 രൂപ. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുക.  അല്ലെങ്കിൽ  https://forms.epravesh.com/BDS/ എന്ന ലിങ്ക് സന്ദർശിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 2023 ഓഗസ്റ്റ് 31. 

balarama-digest-online-scholarship
Advertisment