ബാ​ല​രാ​മ​പു​രത്ത് വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്

New Update
1770462188

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെമൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

Advertisment

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​രാ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment