New Update
/sathyam/media/media_files/2025/04/02/yHhljh3luPxO3UIeIv9u.jpg)
കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെ മര്‍ദനമേറ്റ് അമ്മയ്ക്ക് ഗുരുതര പരുക്ക്. കണ്ണാടിപ്പൊയില്‍ സ്വദേശി രതി(55) യെയാണ് മകൻ കുക്കറിൻ്റെ അടപ്പ് വെച്ച് തലക്ക് അടിച്ചത്.
Advertisment
മകന്‍ തന്റെ തല ചുമരില്‍ ഇടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും കുക്കറിന്റെ മൂടി കൊണ്ട് ചെവിയുടെ ഭാഗത്ത് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ ഭര്‍ത്താവ്, മകന്റെ ഭാര്യ എന്നിവര്‍ക്ക് പങ്കുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.
മകന്‍ രഭിനെതിരെ ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പരിക്ക് ഏറ്റ രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us