Advertisment

വേനലും മഴയും ചതിച്ചു; നാടൻ നേന്ത്രക്കായയുടെ വില കുതിക്കുന്നു, ഒരു കിലോയ്ക്ക് 65 രൂപ ! വർധിച്ചത് ഇരട്ടിയോളം

New Update
Bb

തിരുവനന്തപുരം: വേനലിലും മഴയിലും വാഴക്കൃഷിക്ക് നാശമേറിയതോടെ വിപണിയിൽ നാടൻ നേന്ത്രക്കായയുടെ വില കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപ മാത്രമുണ്ടായിരുന്ന നേന്ത്രക്കായയ്ക്ക്, നിലവിൽ 60-65 രൂപവരെ വിലയെത്തി.

പ്രാദേശിക ഉത്പാദനം കുറഞ്ഞതും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ് കാരണം. വേനലിലും പിന്നീടുവന്ന വേനൽമഴയിലുമായി സംസ്ഥാനത്ത് 2,297 ഹെക്‌ടർ വാഴക്കൃഷിക്ക് നാശമുണ്ടായെന്നാണ് കണക്ക്.

Advertisment