'വോട്ടർമാർ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചു'; ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു രാഹുൽഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത്

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത്

New Update
images(1719)

ബംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ പ്രതിഷേധങ്ങൾക്ക് തുടക്കമായി.

Advertisment

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് ബംഗളൂരുവിലെ ഫ്രീഡം പാർക്കില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കർണാടകത്തിൽ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ അനധികൃതമായി ആളുകളെ ചേർത്തതിനും വോട്ട് മോഷണം നടത്തിയെന്ന് ആരോപിച്ചുമാണ് പ്രതിഷേധം നടക്കുന്നത്.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത്.വോട്ടർമാർ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചെന്നും 'വോട്ടർമാർ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

കർണാടകയിലും മഹാരാഷ്ട്രയിലും കണ്ടത് അട്ടിമറിയുടെ ഫലമായിരുന്നു. കർണാടകയിൽ 16 ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയിക്കേണ്ടതായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രമക്കേടുകളുടെ തെളിവുകൾ രാഹുൽഗാന്ധി പുറത്തുവിട്ടിരുന്നു.

Advertisment