ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ള കൊച്ചി-മുസിരിസ് ബിനാലെ സന്ദര്‍ശിച്ചു

New Update
KMB 1
കൊച്ചി: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ള, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എം.ഡി. അലിമുസ്സമാന്‍ എന്നിവര്‍ കൊച്ചി-മുസിരിസ് ബിനാലെ സന്ദര്‍ശിച്ചു. ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയ അവര്‍ കലാസൃഷ്ടികളും പ്രദര്‍ശനങ്ങളും കണ്ട് കലാകാരന്മാരുടെ സര്‍ഗാത്മകതയെയും കഴിവിനെയും അഭിനന്ദിച്ചു.

കലാകാരന്മാരുടെ അപാരമായ ഭാവനയും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളും അത്ഭുതപ്പെടുന്നതാണെന്ന് റിയാസ് ഹമീദുള്ള പറഞ്ഞു. കൊച്ചി ബിനാലെ സന്ദര്‍ശത്തിലെ ഓരോ സൃഷ്ടിയും മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

2014 സെപ്റ്റംബറിലാണ് റിയാസ് ഹമീദുള്ള ആദ്യമായി കൊച്ചി സന്ദര്‍ശിച്ചത്. ബംഗ്ലാദേശിലെ ഏഷ്യന്‍ ആര്‍ട്ട് ബിനാലെ ഉള്‍പ്പെടെ യൂറോപ്പ്, ന്യൂയോര്‍ക്ക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പ്രധാന കലാപരിപാടികളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം കൊച്ചി ബിനാലെയെ വ്യത്യസ്തവും ആധികാരികവുമെന്ന് വിശേഷിപ്പിച്ചു.

ബിനാലെയില്‍ കണ്ടതില്‍ വേദനയുടെയും പോരാട്ടത്തിന്റെയും പ്രമേയങ്ങളിലൂടെ ദലിതന്റെ ജീവിതചക്രത്തെ ചിത്രീകരിക്കുന്നതും ജീവിതത്തിന്റെയും കാലാവസ്ഥയുടെയും പ്രകൃതിയുടെയും പരസ്പരബന്ധിതത്വം പരിശോധിക്കുന്നതുമായ രണ്ട് കലാസൃഷ്ടികളെ(ക്രോണിക്കിൾസ് (2025), വൈപ്പിംഗ് ഔട്ട് - ആർ ബി ഷാജിത്ത്) കൃതിക കെയിൻ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവെന്നതാണ് ഈ കലാരൂപങ്ങളെ യഥാര്‍ത്ഥത്തില്‍ ശക്തമാക്കുന്നത്.

കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുന്നതില്‍ കൊച്ചി ബിനാലെയുടെ പങ്ക് വലുതാണെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഇവിടത്തെ സൃഷ്ടികള്‍ പലതും മറ്റെവിടെയെങ്കിലും എങ്ങനെ സ്വീകരിക്കപ്പെടുമെന്നതില്‍ ആശ്ചര്യമുണ്ട്. കലാകാരന്മാരെ ഭാവനയ്ക്കപ്പുറം പൂര്‍ണമായും തുറന്നിടാന്‍ പ്രോത്സാഹിപ്പിക്കുന്ന തുറന്ന ഇടം കൊച്ചി ബിനാലെ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisment
Advertisment