ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

New Update
loka paristhidhi dinam bank of baroda

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായിڅബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍چ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Advertisment

ജൂണ്‍ 3ന് മറൈന്‍ ഡ്രൈവില്‍ വാക്കത്തോണ്‍  പ്ലാസ്റ്റിക് ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. പരിപാടിയില്‍ സോണല്‍ ഹെഡ് പ്രജിത് കുമാര്‍ ഡിഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ ആയ കെ.ആര്‍. കഗദാല്‍,  അനീഷ്കുമാര്‍ കേശവന്‍അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പദ്മനാഭ അയ്യര്‍റീജിയണല്‍ മാനേജര്‍ മിനി സി.ജിഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ അനില്‍കുമാര്‍ പി.എ എന്നിവര്‍ പങ്കെടുക്കുകയും പരിപാടിക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് മറൈന്‍ ഡ്രൈവിലെ  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി.

ജൂണ്‍ 4ന് കളമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിപാടിയില്‍ സോണല്‍ ഹെഡ് പ്രജിത് കുമാര്‍ ഡിഡെപ്യൂട്ടി സോണല്‍ ഹെഡ് കെ.ആര്‍. കഗദാല്‍റീജിയണല്‍ മാനേജര്‍ മിനി സി.ജി എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 50 തൈകള്‍ നട്ടു.

ഈ പ്രവര്‍ത്തനങ്ങള്‍  ബാങ്ക് ഓഫ് ബറോഡയുടെ സാമൂഹ്യ-പരിസ്ഥിതിക ഉത്തരവാദിത്വത്തോടുള്ള പ്രതിബദ്ധതയ്ക്കൊപ്പംപരിസ്ഥിതി സൗഹൃദവും ശുചിത്വവുമുള്ള നാളെയിലേക്കുള്ള സമൂഹ പങ്കാളിത്തത്തിന് ബാങ്ക് തുടര്‍ച്ചയായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.