Advertisment

ബാങ്കേഴ്‌സ് ക്ലബ്ബ് ഓൾ കേരള ഇൻ്റർ ബാങ്ക് ക്രിക്കറ്റ് ടൂർണമെൻ്റ് കൊച്ചിയിൽ സംഘടിപ്പിച്ചു

New Update
bankers club
കൊച്ചി: ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചിയിൽ ഓൾ കേരള ഇൻ്റർ ബാങ്ക് ക്രിക്കറ്റ് ടൂർണമെൻ്റ് "ബാങ്കേഴ്‌സ് ബാഷ് കപ്പ്" കൊച്ചിയിൽ സംഘടിപ്പിച്ചു.
Advertisment
 ബാങ്കേഴ്‌സ് ക്ലബ് കൊച്ചി പ്രസിഡൻ്റ് ശ്രീ ബിജു പുന്നച്ചാലിൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ശ്രീകുമാർ എ എന്നിവർ ചേർന്ന് ടൂർണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സൗത്ത് ഇന്ത്യൻ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഇസാഫ് ബാങ്ക്, ഐഡിബിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങി 10 പ്രമുഖ ബാങ്കുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു.
 
വിജയികളുടെ ട്രോഫി സൗത്ത് ഇന്ത്യൻ ബാങ്ക് ടീം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും അവാർഡുകളും ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി വൈസ് പ്രസിഡൻ്റ് ശ്രീ വിജിത്ത് എസ് കൈമാറി.
Advertisment