/sathyam/media/media_files/2025/05/29/FxBkZM6v8WHejW5xL0Dy.jpg)
മാവേലിക്കര: ഉമ്മൻചാണ്ടി സർക്കാർ ബാറുകളുടെ എണ്ണം 29 ആയി കുറച്ചു. മദ്യലോബികളുടെ കൂടി പ്രവർത്തന ഫലമായി അടുത്ത മത്സരത്തിൽ യുഡിഎഫ് പരാജയപ്പെട്ടു. അതിനു ശേഷം വന്ന എൽഡിഎഫ് സർക്കാർ ആയിരം ബാറുകൾ തുറന്നു.
ഉമ്മൻചാണ്ടി സർക്കാർ പൂട്ടിച്ച ആയിരം ബാറുകൾ തുറക്കുന്നതാണോ വികസനമെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.ജോഷ്വാമാർ ഇഗ്നാത്തിയോസ് മെത്രാപോലീത്ത ആരാഞ്ഞു.
കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഋഷിരാജ് സിംഗ് ഒരിക്കൽ തന്നോട് മദ്യത്തിൻ്റെ ലഭ്യതഇല്ലാതാക്കുന്നത് മയക്കുമരുന്നിൻ്റെ വ്യാപനത്തിന് കാരണമാകുമെന്ന് പറഞ്ഞിരുന്നു. ബാറുകൾ ഒക്കെ തുറന്ന ശേഷം മദ്യം നിർത്തിയതാണോ മയക്കുമരുന്നിൻ്റെ വ്യാപനം കൂടാൻ കാരണമായതെന്ന തൻ്റെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഇല്ലായിരുന്നെന്നും മെത്രാപ്പോലീത്ത ചുണ്ടിക്കാട്ടി.
കേരള കോൺഗ്രസ് വജ്രജൂബിലി സമ്മേളനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് നിർവ്വഹിച്ചു. 61 വയസു പൂർത്തിയായ കേള കോൺഗ്രസ് പ്രതീകാത്മകമായി കേരളത്തിൻ്റെ വികസനത്തിന് നിർണ്ണായക സംഭാവന ചെയ്ത പ്രവാസി മലയാളികളായ 61 പേരേ ആദരിക്കൽ ചടങ്ങ് കേരള കോൺഗ്രസ് കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഒൻപതര വർഷത്തിനു ശേഷം മാവേലിക്കര നഗരസഭ ഭരണം യുഡിഎഫ് പക്ഷത്തെത്തിച്ച നഗരസഭ ചെയർമാൻ നൈനാൻ സി കുറ്റിശ്ശേരിക്ക് ഉജ്വല സ്വീകരണം നൽകി. മാവേലിക്കര രൂപതാദ്ധ്യക്ഷ സ്ഥാനത്തു നിന്നു വിരമിക്കുന്ന ജോഷ്വ മാർ ഇഗ്നാത്തിയോസ് മൊത്രപ്പോലീത്തയെ ചടങ്ങിൽ ആദരിച്ചു.
മെത്രാപ്പോലിത്തയുടെ ജൻമദിനത്തിൽ നടന്നവജ്ര ജൂബിലി ആഘോഷം ജൻമദിന കേക്ക് മുറിച്ചാണ് ആരംഭിച്ചത്. നിയോജക മണ്ഡലം ജന. സെക്രട്ടറി ഉമ്മൻ ചെറിയാൻ ശങ്കു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാ സ മതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ആമുഖ പ്രസംഗം നടത്തി.
ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം വജ്ര ജൂബിലി സന്ദേശം നടത്തി. ഡി.സി. വൈസ് പ്രസിഡൻ്റ് കെ ആർ മുരളീധരൻ അനുമേദന പ്രസംഗം നടത്തി.
സംസ്ഥാന വൈസ് ചെയർമാൻ തോമസ് എം മാത്തുണ്ണി, ഉന്നതാധികാര സമതി അംഗം കെ.ജി സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജെയിസ് ജോൺ വെട്ടിയാർ ,തോമസ് കൊപ്പാറ, അനീഷ് താമരക്കുളം, തോമസ് കടവിൽ അലക്സാണർ, ഡി ജിബോയ്, എബി തോമസ്, എബി തങ്കച്ചൻ, ജോൺ ചെറിയാൻ, കൃഷ്ണപിള്ള തുടങ്ങിയ പ്രാസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us