തി​രു​വി​ല്വാ​മ​ല​യി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; നാ​ലു​പേ​ര്‍ ക​സ്റ്റ​ഡി​യി​ൽ

New Update
kerala police vehicle1

തൃ​ശൂ​ര്‍: തി​രു​വി​ല്വാ​മ​ല​യി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. തി​രു​വി​ല്വാ​മ​ല റോ​യ​ൽ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ൻ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ബാ​റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ന​ട​ക്കം നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Advertisment

ബാ​റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഗി​രീ​ഷ്, തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​ക​ളാ​യ റി​ന്‍റോ, എ​ബി​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് ആ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്ന​ത്.

ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ ഗി​രീ​ഷ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ണ്ടും ബാ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സു​ബ്ര​ഹ്മ​ണ്യ​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ർ​ദ​നം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​ത് അ​ട​ക്കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സു​ബ്ര​ഹ്മ​ണ്യ​നെ പ​ല​ത​വ​ണ അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്.

അ​ടി​യേ​റ്റ് നി​ല​ത്ത് വീ​ണ സു​ബ്ര​ഹ്മ​ണ്യ​നെ അ​വ​ശ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബാ​റി​ലെ ജീ​വ​ന​ക്കാ ജീ​വ​ന​ക്കാ​ര​ൻ ആ​യി​രി​ക്കെ, ചി​ല വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ൽ ഗി​രീ​ഷി​നെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, വ്യ​ക്തി​പ​ര​മാ​യി താ​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്ന​ത്. താ​ടി​യെ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബ്ര​ഹ്മ​ണ്യ​ൻ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

Advertisment