റിപ്പോർട്ടർ ചാനലിന്റെ ബാർക്ക് തട്ടിപ്പിൽ പ്രതികരിച്ച് കെ സുധാകരൻ എം പി. കോടികൾ വാങ്ങി റേറ്റിംഗ് അട്ടിമറിക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം വേണം. ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്ന്?

കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തട്ടിപ്പ് അല്ലെന്നും ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്നാണെന്നും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.

New Update
K Sudhakaran

കണ്ണൂർ: ബാർക്ക് തട്ടിപ്പ് സംബന്ധിച്ച് പ്രതികരിച്ച് കെ സുധാകരൻ എം പി. കോടികൾ വാങ്ങി റേറ്റിംഗ് അട്ടിമറിക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തട്ടിപ്പ് അല്ലെന്നും  ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്നാണെന്നും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.

ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. ഈ പണം ശരിയായി ഉണ്ടാക്കിയത് അല്ല. അഴിമതിപണത്തിൽ അന്വേഷണം നടത്താൻ ആണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisment