മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. നിപ്പ ഭീതി വീണ്ടും ഉയരുന്നു. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു

വർദ്ധിച്ച ചൂടാണ് വവ്വാലുകളുടെ മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം. ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

New Update
bats

മലപ്പുറം: തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തുന്നത്.

Advertisment

പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വനപാലകരും വനംവകുപ്പ് വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും പരിശോധന നടത്തി.


 ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു.

വർദ്ധിച്ച ചൂടാണ് വവ്വാലുകളുടെ മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം. ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.